Friday, October 16, 2026
No menu items!

subscribe-youtube-channel

Homeലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളുടെ ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം– കൊല്ലം ഭദ്രാസനാധിപൻ  ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

റവ. വർഗീസ് ജോൺ, റവ. സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കൺസൾറ്റൻറ് ന്യൂറോസർജൻ ഡോ ടോം ജോസ്, കൺസൾറ്റൻറ് ഗ്യാസ്ട്രോഎന്ററോളജിസ്റ് ഡോ. രാജീവൻ എസ്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, കൺസൾറ്റൻറ് ഡെര്മറ്റോളജിസ്റ് ഡോ. ലെനി സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.

എൻഡോക്രൈനോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ലഭ്യമാകുന്ന പ്രമേഹം, തൈറോയ്ഡ്, ഹോർമോൺ സംബന്ധമായ രോഗങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര ചികിത്സാ സേവനങ്ങളെക്കുറിച്ചും,  മുഖം, വായ, താടി, തലയോട്ടി, കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണ രോഗങ്ങൾക്കും, കാൻസർ ശസ്ത്രക്രിയയ്ക്കുശേഷമുള്ള  ആധുനിക ചികിത്സ ലഭ്യമാക്കുന്ന മാക്സിലോഫേഷ്യൽ സർജറി, സേവനങ്ങൾ എന്നിവയെക്കുറിച്ചു  ഡോക്ടർമാർ വിശദീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് 

തിരുവല്ല : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന കാലതാമസം ഒഴിവാക്കണമെന്നും ദളിത് ക്രൈസ്തവ പ്രശ്നത്തിൽ ഉൾപ്പെടെ അനുഭവ...

ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി

ആറന്മുള : പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ധനുമാസകമ്പത്തിന് ആറന്മുളയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 13 ന് പുലർച്ചെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്ര പരിസരത്ത് ധനുമാസക്കമ്പം നടക്കുന്നത്.ആറന്മുളയുടെ മാത്രം സ്വന്തമായ  സവിശേഷ...
- Advertisment -

Most Popular

- Advertisement -