Wednesday, October 14, 2026
No menu items!

subscribe-youtube-channel

Homeലൈഫ് ലൈനിൽ...

ലൈഫ് ലൈനിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം 25-ന്

അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടക്കുന്ന ലോക ഫാർമസിസ്റ്റ് ദിനാചരണം സെപ്റ്റംബർ 25-ന് രാവിലെ 11 മണിക്ക്  പ്രശസ്ത നോവലിസ്റ്റ്  ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും.

ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുമാരെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയം. പത്തനംതിട്ട ഡ്രഗ് ഇൻസ്പെക്ടർ ശരത് കുമാർ എസ്. ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രാധാന്യവും ഈ വർഷത്തെ പ്രമേയവും അവതരിപ്പിക്കും.

ആരോഗ്യരംഗത്ത് മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കുന്നതിൽ ഫാർമസിസ്റ്റുമാർ വഹിക്കുന്ന നിർണായക പങ്ക് സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിനും അവരുടെ സേവനങ്ങളെ ആദരിക്കുന്നതിനുമാണ് ലോക ഫാർമസിസ്റ്റ് ദിനാചരണം സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : മുനിസിപ്പാലിറ്റികളില്‍ 441, ഗ്രാമപഞ്ചായത്തുകളില്‍ 2723 സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി .പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികളാണ് . ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത്...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നാരായണീയ പാരായണത്തിൽ നിന്ന് മഹാസത്രത്തിലേക്ക്

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. മഹാസത്രത്തിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ, ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ...
- Advertisment -

Most Popular

- Advertisement -