Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ആശുപത്രി...

ബിലീവേഴ്സ് ആശുപത്രി സ്ഥാപക ദിനം ആഘോഷിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാമത് സ്ഥാപകദിനാഘോഷം  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ  മോറാൻ മോർ ഡോ സാമുവൽ  തിയോഫിലെസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യ്തു.  ഒരേ സ്ഥാപനത്തിൽ ദീർഘകാല സേവനം നിർവഹിക്കുന്നവരാണ് ആ സ്ഥാപനത്തിൻ്റെ അടിത്തറയെന്ന്  മെത്രാപ്പോലീത്ത ബിലീവേഴ്സ് ആശുപത്രിയിൽ പത്തുവർഷത്തെ സേവനം പൂർത്തിയാക്കിയവരെ അഭിനന്ദിച്ചു പറഞ്ഞു.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ ഫാ സിജോ പന്തപള്ളിൽ അധ്യക്ഷനായി. ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് സെക്രട്ടറിയും ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ ഡോ ഡാനിയൽ ജോൺസൺ, ഡയറക്ടറും സി ഇയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ  സണ്ണി കുരുവിള, ഡെപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ ഷമ്മി ഡഗ്ലസ് ലാംപർട്ട്, ചീഫ് നഴ്‌സിംഗ് ഓഫീസർ  മിനി സാറാ തോമസ്, എച്ച് ആർ വിഭാഗം മേധാവി  സുധാ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബിലീവേഴ്സ് ആശുപത്രിയിൽ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ 158 ജീവനക്കാരെ മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കർശനമാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കും. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ നിർബന്ധമായും ഹാജരാക്കേണ്ടിവരും. പ്രായം തെളിയിക്കുന്ന രേഖ ഇല്ലെങ്കിൽ മദ്യവിൽപ്പന...

നീർവിളാകം കാര്‍ഷിക കേന്ദ്രം നാടിന് കൈത്താങ്ങ് : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നാടിന് കൈത്താങ്ങ് ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ...
- Advertisment -

Most Popular

- Advertisement -