Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsലൈഫ് ഭവന...

ലൈഫ് ഭവന ഫണ്ട് തട്ടിപ്പ് : വി.ഇ.ഒ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

പത്തനംതിട്ട : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട്.ഗുണഭോക്താക്കൾക്ക് നൽകാനുള്ള പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

കണ്ടെത്തിയതിലും കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം .സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്കു പുറമേ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പു നടന്നിട്ടുണ്ട്.വി.ഇ.ഒ. നടത്തിയ മുഴുവൻ ഇടപാടുകളെപ്പറ്റിയും വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും നടത്താൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ ഒത്താശ ലഭിച്ചെന്നും പോലീസ് സംശയിക്കുന്നുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത റാണി ലക്ഷ്മി കൊട്ടാരക്കര സബ് ജയിൽ 14 ദിവസം റിമാൻഡിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം ബമ്പർ : ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി

തിരുവനന്തപുരം :കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു.25 കോടിയായിരുന്ന സമ്മാന തുക 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും...

Kerala Lotteries Results : 05-12-2024 Karunya Plus KN-550

1st Prize Rs.8,000,000/- PC 829065 (PALAKKAD) Consolation Prize Rs.8,000/- PA 829065 PB 829065 PD 829065 PE 829065 PF 829065 PG 829065 PH 829065 PJ 829065 PK...
- Advertisment -

Most Popular

- Advertisement -