Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബാങ്ക് ജീവനക്കാരുടെ...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് : ഞായറാഴ്ച ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം

ന്യൂഡൽഹി : ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത 3 ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച (27) ബാങ്കുകൾ തുറക്കാൻ ധനമന്ത്രാലയത്തിന്റെ നിർദേശം.പൊതുജനങ്ങൾ‍ക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം. 

തിങ്കളാഴ്ച മുതൽ ബുധനാഴ്ച്ച(28 മുതൽ 30 )വരെയാണ് പണിമുടക്ക്.26 നാലാം ശനിയാഴ്ചയും, 27 ഞായറാഴ്ചയും വരുന്നതോടെ തുടർച്ചയായി 5 ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞു കിടക്കും .ഇതിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നത്.

പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർഥിച്ചിട്ടുണ്ട്.റിസര്‍വ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു : മൂന്ന് പേർക്ക് പുരസ്‌കാരം

സ്റ്റോക്കോം : 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്. മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട...

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ...
- Advertisment -

Most Popular

- Advertisement -