Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം 2026...

അംബായാഗം 2026 : പന്തൽ കാൽനാട്ട് കർമ്മം

​റാന്നി : തോട്ടമൺകാവ് ദേവി ക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയിൽ നിർമ്മിക്കുന്ന കൂറ്റൻ പന്തലിന്റെ കാൽനാട്ട് കർമ്മം എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. ​ദേവസ്വം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി മഹേഷ് ഭദ്രൻ കല്ലക്കൽ, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ എന്നിവരും, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ശ്രീകുമാർ, സി.എൻ. പ്രസാദ്, സുനിൽകുമാർ, ബിനോജ് മുട്ടുമണ്ണിൽ, സന്തോഷ് പണിക്കർ, രാജേഷ് പി.എസ്., രഘു, ജയൻ മാളിയേക്കൽ, ബിനു എസ്. നായർ, കെ.ജി. രാജീവ് എന്നിവർ പ്രസംഗിച്ചു

​ഒരേസമയം 6000 പേർക്ക് ഇരിക്കാവുന്ന വിപുലമായ പന്തലാണ്  നിർമ്മിക്കുന്നത്. യാഗച്ചടങ്ങുകൾക്കായി മൂന്നോളം യാഗവേദികളാണ് ക്ഷേത്രമുറ്റത്ത് ഒരുങ്ങുന്നത്.
​അംബായാഗത്തിന് മുന്നോടിയായി നടന്നു വരുന്ന 21 ദിവസത്തെ നാരായണീയം പാരായണത്തിൽ ഇന്ന് മൈലപ്ര ശ്രീ ദുർഗ നാരായണീയ സമിതി പാരായണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ മോഷണ കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ മർദിച്ചെന്ന് ആരോപണം

ന്യൂഡൽഹി : ഡൽഹിയിൽ മോഷണ കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ നാട്ടുകാരും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ചതായി പരാതി .സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട്...

പണത്തിനായി അയൽവാസിയായ വീട്ടമ്മയെ തീവച്ചു കൊല്ലാൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കൊല്ലം : വീട്ടമ്മയുടെ സ്വർണാഭരണം മോഷ്ടിച്ചശേഷം തീവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പാെലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയായ യുവതി പിടിയിൽ. കീഴ്വായ്പൂർ സ്വദേശിനിയായ ആശാപ്രവർത്തക ലതാകുമാരി(61)യെ ആക്രമിച്ച ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ്...
- Advertisment -

Most Popular

- Advertisement -