Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവെടിക്കെട്ട് ഉപേക്ഷിച്ച്...

വെടിക്കെട്ട് ഉപേക്ഷിച്ച് സ്നേഹഭവനം യാഥാർത്ഥ്യമാക്കി ചന്ദനപ്പള്ളി വലിയപള്ളി

പത്തനംതിട്ട : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമ്മിക്കണമെന്ന മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനപ്രകാരമാണ് ചന്ദനപ്പള്ളി വലിയപള്ളി പ്രവാസിക്കൂട്ടായ്മ ഭവന നിർമ്മാണം ഏറ്റെടുത്തത്.

60 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് നിർമ്മാണം. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരി​ഗണിച്ചു.

പ്രശസ്തമായ ചന്ദ​നപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പതിവായി സംഘടിപ്പിച്ചിരുന്ന വിപുലമായ വെടിക്കെട്ട് ഒഴിവാക്കിയതിന് പുറമേ, പ്രവാസി സം​ഗമം ലളിതമാക്കി ആ തുകയും ഭവനനിർമ്മാണത്തിന് വിനിയോ​ഗിച്ചു. വെടിക്കെട്ടിന് വേണ്ടി ചെലവഴിക്കുന്ന പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ആദ്യം വെടിക്കെട്ട് ഒഴിവാക്കി മാതൃക തീർത്തതും ചന്ദനപ്പള്ളി വലിയപള്ളിയാണ്.

ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ചന്ദനപ്പള്ളി പ്രവാസി കൂട്ടയ്മയ്ക്ക് നേതൃത്വം നൽകുന്നത്.

സ്നേഹഭവനത്തിന്റെ കൂദാശ ജൂലൈ 5-ന് ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാ ജലമേള:  അനുസ്മരണവും ലോഗോ പ്രകാശനവും

തിരുവനന്തപുരം: കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും  മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024  സെപ്റ്റംബർ 14ന്  2ന് നീരേറ്റുപുറം പമ്പാ...

കോട്ടയം നഴ്സിംഗ് കോളജിൽ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാർത്ഥികള്‍ അറസ്റ്റിൽ

കോട്ടയം : കോട്ടയം ഗാന്ധിനഗർ ഗവ. നഴ്‌സിങ് കോളേജില്‍ അതിക്രൂര റാഗിങ്. സംഭവത്തിൽ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി...
- Advertisment -

Most Popular

- Advertisement -