Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വനം...

ശബരിമലയിൽ വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ: വന്യജീവികൾക്ക് തീറ്റ നൽകരുത് – ആർ.എഫ്.ഒ

ശബരിമല : മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്തു സുരക്ഷിതമായി വിട്ടയച്ചതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ.എഫ്.ഒ) ടി. കെ മനോജ്‌ പറഞ്ഞു.

പാമ്പിനെ പിടികൂടാൻ വകുപ്പിന്റെ മൂന്ന് സംഘങ്ങൾ ആണുള്ളത്. രണ്ടെണ്ണം സന്നിധാനത്തും ഒന്ന് മരക്കൂട്ടത്തും. വന്യജീവി സാന്നിധ്യ
സാധ്യതയുള്ളതായി നാല് പോയിന്റുകളാണ് വകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്പാ.ണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിങ് പാത, ചരൽമേട്. ഇവിടങ്ങളിൽ 24×7 പട്രോളിംഗ് ഉണ്ട്.

ആനകളെ തുരത്താൻ അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്‌ക്വാഡ്  രൂപീകരിച്ചിട്ടുണ്ട്. രണ്ട് പമ്പ്-ആക്ഷൻ ഗണ്ണും പടക്കങ്ങളുമാണ് ആനകളെ തുരത്താൻ സ്‌ക്വാഡിനുള്ളത്. ദിവസവും പുല്ലുമേട് വഴി കാനന പാതയിലൂടെ വരുന്ന അയ്യപ്പന്മാരുടെ ആദ്യ സംഘത്തെ കഴുതക്കുഴി വരെ വനം ഉദ്യോഗസ്ഥർ അനുഗമിക്കും. വന്യജീവി സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനാണിത്. കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെ ദിവസവും വരുന്ന അവസാനത്തെ അയ്യപ്പ സംഘത്തിനും ഇതേ പോലെ ഉദ്യോഗസ്ഥർ കൂട്ടുപോകും.

അതേ സമയം തീർത്ഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർ.എഫ്.ഒ  മുന്നറിയിപ്പ് നൽകി. ഇത്‌ നിരോധിച്ചതാണെങ്കിലും പലരും കുരങ്ങുകൾക്കും മലയണ്ണാനുമൊക്കെ അനധികൃതമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. “എങ്ങാനും ഈ മൃഗങ്ങൾ തീർത്ഥാടകരെ മാന്തുകയോ ദേഹത്തു പോറലേൽപ്പിക്കുകയോ ചെയ്താൽ വാക്സിൻ എടുക്കേണ്ട അവസ്ഥ വരും. ഗുരുതരമായ ഇത്തരം സാഹചര്യങ്ങൾ തീർത്ഥാടകർ ഒഴിവാക്കണമെന്ന് ആർ.എഫ്.ഒ അഭ്യർത്ഥിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമ ഷൂട്ടിംഗ് സെറ്റ് ആവശ്യങ്ങൾക്കായി കെഎസ്ആർടിസി സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി  മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണ്. കെഎസ്ആർടിസി-യുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ...

സംസ്ഥാനത്ത് മഴ തുടരും ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടത്തരം മഴയ്ക്കും...
- Advertisment -

Most Popular

- Advertisement -