Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്തെ ഹോട്ടലിൽ...

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു.ഭക്ഷ്യവിഷബാധ കാരണമെന്നാണ് സംശയം.കൊല്ലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ (39) സജിമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് വിഴിഞ്ഞം അസ്മാക്ക് ഹോട്ടലിൽ കുടുംബത്തോടൊപ്പം ഇവർ സീ ഫുഡ് കഴിക്കാനെത്തിയത്.ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു.ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല .

സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി.
ഭക്ഷ്യ വിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: വോട്ടെടുപ്പ് പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ...
- Advertisment -

Most Popular

- Advertisement -