പാലക്കാട് : പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ തോക്കുകൊണ്ടുവന്ന വിദ്യാർഥിയുടെ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു.ലൈസൻസില്ലാത്തതും നിയമപ്രകാരം കൈവശം വയ്ക്കാൻ പാടില്ലാത്തതുമായ നാടൻതോക്ക് വീട്ടിൽ സൂക്ഷിച്ചതിനാണു നടപടി .അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടി എടുത്ത് സ്കൂളിൽ കൊണ്ടുപോകുകയായിരുന്നു. കൂട്ടുകാരെ കാണിക്കുന്നതിനിടയിൽ തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
അഞ്ചു വെടിയുണ്ടകളുള്ള പോയിന്റ് 22 റിവോൾവർ ആണ് വിദ്യാർഥി സ്കൂളിൽ കൊണ്ടുവന്നത്.11 തിരകൾ നിറയ്ക്കാവുന്ന തോക്കിൽ അഞ്ചെണ്ണമാണുണ്ടായിരുന്നത്. ഒരു വെടിയുണ്ട ക്ലാസ്മുറിയുടെ ചുമരിൽ തറച്ചു. തോളിൽ വെടിയേറ്റ കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.





