Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസ്വർണവിലയിലെ മാറ്റം...

സ്വർണവിലയിലെ മാറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നു

കോഴഞ്ചേരി : സ്വർണവിലയിലുണ്ടായ വൻ വർധനയും തുടർന്നുണ്ടായ വിലയിലെ ചാഞ്ചാട്ടവും സ്വർണം പണയംവച്ചവരെ പ്രതിസന്ധിയിലാക്കുന്നു. സ്വർണവില കുതിച്ചുയർന്നതോടെ പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം പലരെയും അലട്ടുകയാണ്. വില ഉയരുമെന്ന പ്രതീക്ഷയിൽ സ്വർണം പണയംവച്ച് പണം കൈപ്പറ്റിയവർക്ക് നിലവിലെ മാറ്റങ്ങൾ തിരിച്ചടിയായിരിക്കുകയാണ്.

പവൻ വില വർധിച്ചതോടെ സ്വർണത്തിന്റെ വിപണിമൂല്യവും ഉയർന്നു. ഇതോടെ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പണയംവച്ച സ്വർണം തിരിച്ചെടുക്കുന്നതിന് കൂടുതൽ തുക കണ്ടെത്തേണ്ടിവരുന്ന സാഹചര്യമുണ്ട്. നേരത്തെ ലഭിച്ച വായ്പാ തുകയേക്കാൾ വലിയ സാമ്പത്തിക ബാധ്യതയാണ് പലർക്കും ഇപ്പോൾ നേരിടേണ്ടിവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടു മിക്ക സ്വകാര്യ ബാങ്കുകളും പണയം വച്ചവർക്ക് നോട്ടിസ് അയച്ചു തുടങ്ങി. അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിൽ ചേർക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്

വിലയിൽ വൻ മാറ്റമുണ്ടാകുമ്പോൾ പണയംവച്ച സ്വർണത്തിന്റെ മൂല്യനിർണയത്തിലും വായ്പാ പരിധിയിലും വ്യത്യാസങ്ങളുണ്ടാകാം. സ്വർണവിലയിലെ മാറ്റം കണക്കിലെടുത്ത് വായ്പാ നടപടികൾ സ്വീകരിക്കേണ്ടിവരുന്നതും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

സ്വർണവില ഒരു ലക്ഷത്തിനടുത്തെത്തിയതോടെ 30 ശതമാനം വരെ മൂല്യത്തകർച്ച ഉണ്ടായെന്ന കണക്കുകളും ശ്രദ്ധേയമാണ്. സെപ്റ്റംബറിൽ ഉയർന്ന നിലയിലായിരുന്ന സ്വർണവില പിന്നീട് കുറഞ്ഞതും വിപണിയെ ബാധിച്ചു. ബാങ്ക് നിയമപ്രകാരം 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ 85 ശതമാനവും അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനവും 25 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 75 ശതമാനവും മൂല്യം കണക്കാക്കാമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം: മിൽമയിൽ നിന്ന്  നെയ്യ് വാങ്ങാൻ  ദേവസ്വം ബോർഡ് തീരുമാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം...

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ് ഐ ആർ : എന്‍ഐഎ മൊഴി രേഖപ്പെടുത്തി

കൊല്ലം : കൊല്ലം കുണ്ടറയിൽ ഇന്നലെ വെളുപ്പിനെ റെയിൽവേ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം ട്രെയിൻ അട്ടിറി ശ്രമമെന്ന് പോലീസ് എഫ് ഐ ആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ്...
- Advertisment -

Most Popular

- Advertisement -