Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സ്റ്റേറ്റ്...

കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് യൂണിയൻ ( ഐ എൻടിയുസി) സംസ്ഥാന സമ്മേളനം 29,30 തീയതികളിൽ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് യൂണിയൻ ( ഐ എൻടിയുസി) സംസ്ഥാന സമ്മേളനം 29, 30 തീയതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. തിരുവനതപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ (29) രാവിലെ 9.30ന് സമ്മേളനത്തിന് പതാക ഉയർത്തും. സമ്മേളന ജാഥ 10 ന് തമ്പാനൂരിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ആരംഭിക്കും. പൊതുസമ്മേളനം 11 ന് ആരംഭിക്കും.

കെ എസ് ടി ഡബ്ല്യൂയു സംസ്ഥാന പ്രസിഡൻ്റ് തമ്പാനൂർ രവിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി സി.പി ജോൺ മുഖ്യാതിഥിയാകും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2-ന് സെമിനാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തമ്പാനൂർ രവി അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ മുഖ്യാതിഥിയാകും. സുധീർഷാ പാലോട് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 5.30 ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നടക്കും.

30-ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ടൂറിസം മന്ത്രി പി.സി. വിഷ്‌ണു നാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മുഖ്യ പ്രഭാഷണം നടത്തും. കെ എസ് ടി ഡബ്ല്യൂയൂ ജന. സെക്രട്ടറി എം. വിൻസെൻ്റ് റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ഓർഗ. സെക്രട്ടറിമാരായ ദീപു ശിവപ്രസാദ് സംഘടനാ പ്രമേയവും പി. സന്തോഷ് കുമാർ രാഷ്ട്രീയ പ്രമേയവും അവതരിപ്പിക്കും. തുടർന്ന് ചർച്ചയും തിരഞ്ഞെടുപ്പും നടക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫയർ ഫോഴ്സ് റെസ്ക്യം സർവ്വിസ്  വാഹനം നേരിൽ  കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം

തിരുവല്ല : റോഡിൽ കൂടി സൈറൻ മുഴക്കി പാഞ്ഞുപോകുന്ന ഫയർ ഫോഴ്സിന്റെ റെസ്ക്യം സർവ്വിസ്  വാഹനം നേരിട്ട് കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം വിടർന്നു.തിരുവല്ല തുകലശ്ശേരി  ഹോസ് വർത്ത്  വിദ്യാപിഠത്തിലെ  പ്രീ കെ.ജി വിദ്യാർത്ഥികളാണ് ...

ആലപ്പുഴ ജില്ലയിൽ വിദ്യാർഥികൾക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ യാത്ര കൺസഷൻ നൽകും

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്ക്  രാവിലെ ആറ് മണി മുതൽ വൈകിട്ട് ഏഴ് വരെ യാത്രാ കണ്‍സണ്‍ഷന്‍  നൽകാൻ തീരുമാനം.  വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ്...
- Advertisment -

Most Popular

- Advertisement -