Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsParumalaമലങ്കരസഭയുടെ നിയുക്ത...

മലങ്കരസഭയുടെ നിയുക്ത മെത്രാപ്പോലീത്താമാർക്ക് റമ്പാൻ സ്ഥാനം നൽകി

പരുമല : മലങ്കരസഭയുടെ നിയുക്ത മെത്രാപ്പോലീത്താമാർക്ക് റമ്പാൻ സ്ഥാനം നൽകി. ഫാ.ഷിബു വേണാട് മത്തായി (റവ. ഗീവർഗീസ് റമ്പാൻ), ഫാ.സാംജി റ്റി ജോർജ് (റവ.ഗീവർഗീസ് റമ്പാൻ), ഫാ.എൽദോസ് ഏലിയാസ് (റവ.എൽദോ റമ്പാൻ ) എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകിയത്. പരുമല സെമിനാരിയിൽ നടന്ന ചടങ്ങുകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

മുളന്തുരുത്തിയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത 4 പേരിൽ 3 വൈദികർക്കാണ് സന്യാസത്തിന്റെ പൂര്‍ണ്ണവ്രതമായ റമ്പാന്‍ സ്ഥാനം നല്‍കിയത്. തോമസ് പോൾ റമ്പാനാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍. ഇവരുടെ മെത്രാപ്പോലീത്താ സ്ഥാനാരോഹണം ഫെബ്രുവരി 4 -ന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും.

വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ ആരംഭിച്ച ശുശ്രൂഷയിൽ കുറിയാക്കോസ്  മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ, മെത്രാപ്പോലീത്താമാരായ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്,  അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഗീവർഗീസ് മാർ പീലക്സീനോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമ്മികരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.പി.എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന്

ചെങ്ങന്നൂർ: കെ.പി എം.എസ് ആലപ്പുഴ ജില്ലാ സമ്മേളനം ചെങ്ങന്നൂരിൽ 31-ന് വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ആഡിറ്റോറിയത്തിൽ ( ചാത്തൻ മാസ്റ്റർ നഗർ) രാവിലെ 9 ന് നടക്കും.10 ന് പ്രതിനിധി സമ്മേളനം .ജില്ല...

മഴ ശക്തമാകുന്നു : 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -