Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവാട്‌സ്ആപ്പ് വഴി...

വാട്‌സ്ആപ്പ് വഴി സൈബര്‍ സാമ്പത്തിക തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ രീതിയിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. സ്ഥാപനങ്ങളുമായി സ്ഥിരമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കസ്റ്റമര്‍മാരുടെയോ സപ്ലയര്‍മാരുടെയോ ഹാക്ക് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്.

അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് ‘അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്’ എന്ന പേരില്‍ അപകടകരമായ എക്സ്റ്റന്‍ഷനുകളോടുകൂടിയ സ്‌ക്രിപ്റ്റ് ഫയലുകള്‍ വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കുകയാണ് ഇവരുടെ രീതി. ഈ ഫയലുകള്‍ തുറക്കുന്നതോടെ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും സിസ്റ്റത്തിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ബ്രൗസറുകളില്‍ സേവ് ചെയ്തിട്ടുള്ള പാസ്‌വേര്‍ഡുകളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തിയെടുത്ത ശേഷം സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് അവരുടെ പേരില്‍ വ്യാജ ചാറ്റുകള്‍ നിര്‍മ്മിച്ച് കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

വിശ്വസ്തരായ വ്യക്തികളുടെ സന്ദേശമാണെന്ന് കരുതി സ്ഥാപനങ്ങള്‍ വന്‍ തുകകള്‍ ഇത്തരത്തില്‍ കൈമാറി ചതിക്കപ്പെടാന്‍ സാധ്യതയേറെയാണ്. കോംപ്രമൈസ് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളില്‍ നിന്നും  ലിസ്റ്റിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളിലേക്ക് ഈ വ്യാജ ഫയലുകള്‍ തനിയെ അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ബിസിനസ് സ്ഥാപനങ്ങളും പൊതുജനങ്ങളും കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വാട്‌സ്ആപ്പ് വഴി വരുന്ന അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളോ ഫയലുകളോ തുറക്കുന്നതിന് മുന്‍പ് അവരെ നേരിട്ട് ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തണം.

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റന്‍ഷനുകളോ ഉള്ള ഡോക്യുമെന്റുകള്‍ യാതൊരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ റണ്‍ ചെയ്യുകയോ ചെയ്യരുത്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഫണ്ട് കൈമാറ്റം ചെയ്യരുത്. കമ്പ്യൂട്ടറില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ആയെന്ന് സംശയം തോന്നിയാല്‍ അടിയന്തരമായി വൈഫൈയോ കേബിളോ വേര്‍പെടുത്തി ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണമായും വിച്ഛേദിക്കുക.

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്കോ, സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും കല്ലട കണ്ണാശുപത്രി തിരുവല്ല മെഡി ഹെൽത്ത് ലബോറട്ടറിസ്  എന്നിവയുടെ നേതൃത്വത്തിൽ  സൗജന്യ  നേത്ര പരിശോധനയും, തിമിര രോഗ നിർണ്ണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ...

വിശുദ്ധ മദര്‍ തെരേസയുടെ 29 -ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം

ചങ്ങനാശ്ശേരി: വിശുദ്ധ മദര്‍ തെരേസ സേവനത്തിന്റെയും പുണ്യ പ്രവര്‍ത്തിയുടേയും കാരുണ്യത്തിന്റെയും മഹനീയ മാതൃകയാണെന്നും പ്രാര്‍ത്ഥിക്കുന്ന കരങ്ങളേക്കാള്‍ വിശുദ്ധമാണ് സഹായിക്കുന്ന കരങ്ങളെന്നും മദര്‍ തെരേസയുടെ സന്ദേശം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരിക്കണമെന്നും ഈശ്വര സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ...
- Advertisment -

Most Popular

- Advertisement -