Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുമ്പോളി പള്ളി...

തുമ്പോളി പള്ളി പെരുന്നാൾ ശനിയാഴ്ച കൊടിയേറും

ആലപ്പുഴ: മരിയൻ തീർഥാടനകേന്ദ്രമായ തുമ്പോളി സെന്‍റ് തോമസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ 427ാമത് ദർശനതിരുനാളിന് ശനിയാഴ്ച കൊടിയേറും. ഡിസംബർ 15നാണ് സമാപനം. തിരുനാൾ സന്ദേശവിളംബരറാലി വെളളിയാഴ്ച ഉച്ചക്ക് 1.30ന് തീർഥാടനകേന്ദ്രമായ പൂങ്കാവ് അവർലേഡി ഓഫ് അസംപ്ഷൻ ദേവാലയം തിരുനടയിൽ നിന്ന് ആരംഭിക്കും.

നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും. എ.ഡി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ലഹരിവിരുദ്ധസന്ദേശം ഉയർത്തി യുവതീ യുവാക്കൾ നയിക്കുന്ന ബൈക്ക്റാലി പി.പ്രസാദ് എം.എൽ.എ ഫ്ലാഗ് ചെയ്യും. തുടർന്ന് വൈകീട്ട് മാതൃദേവായത്തിൽ എത്തിച്ചേരും.

ശനിയാഴ്ച രാത്രി എട്ടിന് കൊടിയേറ്റിന് വികാരി ഫാ. പോൾ ജെ. അറക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറിന് ദിവ്യബലി, വൈകീട്ട് 6.30ന് ആഘോഷമായ ദിവ്യബലി എന്നിവ നടക്കും.

ഡിസംബർ 4-ന് മതസൗഹാർദ്ദദിനമായി ആചരിക്കും. വൈകീട്ട് ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും. 6-ന് വൈകീട്ട് 5.30നാണ് നടതുറക്കൽ. തുടർന്നുള്ള ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറൽ ഫാ. മോൺ ജോയി പുത്തൻവീട്ടിൽ കാർമിതകത്വം വഹിക്കും.  ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും

8-നാണ് പ്രധാനതിരുനാൾ. വൈകീട്ട് 3.30ന് ആഘോഷമായ പൊന്തിഫിക്കൽ തിരുനാൾ സമൂഹബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 5.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 12-ന് യുവജനദിനം ആഘോഷിക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുക്കും.

15-ന് വൈകീട്ട് 3.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാൻ ഡോ. ആൻറണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വനിതകൾ നേതൃത്വം നൽകുന്ന തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 12ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന വാർത്തകൾ തെറ്റ് : പരീക്ഷാ കമ്മീഷണറുടെ കാര്യാലയം

തിരുവനന്തപുരം : എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന...
- Advertisment -

Most Popular

- Advertisement -