Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാര്‍ ഡാമിന്റെ...

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഡിസംബര്‍ ഒന്നിന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നു  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവര്‍ ഹൗസില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കാത്തതിനാല്‍ ശബരിഗിരി പവര്‍ ഹൗസില്‍ നിന്നു പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തെങ്ങ് വീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം .കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.പത്തുമണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കു മുകളിലേക്കു തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. അഞ്ച്...

Kerala Lotteries Results 26-05-2025 Bhagyathara BT-4

1st Prize : ₹1,00,00,000/- BT 480956 (IRINJALAKKUDA) Consolation Prize ₹5,000/- BN 480956 BO 480956 BP 480956 BR 480956 BS 480956 BU 480956 BV 480956 BW 480956 BX 480956 BY...
- Advertisment -

Most Popular

- Advertisement -