Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeSpiritualമീനഭരണി മഹോത്സവവും...

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ
മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും.

ഏപ്രിൽ 1-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപയജ്ഞം. രണ്ടിന് – സപ്താഹയജ്ഞം പ്രാരംഭം. ഭദ്രദീപപ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിക്കും. യജ്ഞാചാര്യൻ കൊട്ടാരക്കര ശ്രീജിത്ത് കെ. നായർ. പാങ്ങോട്ട് രാജേഷ്, പേരൂർ ചന്ദ്രശേഖരൻ നായർ എന്നിവരാണ് യജ്ഞ പൗരാണികർ.

6ന് വൈകിട്ട് 7.30 ന് മുടിയേറ്റ്. 8ന്  ഉച്ചയ്ക്ക് 1-ന് മഹാപ്രസാദമൂട്ട്, വൈകിട്ട് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര. 9ന്  രാവിലെ 8 മുതൽ 5 വരെ ദേവീ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1-ന് സമൂഹസദ്യ, വൈകിട്ട് 6.45 ന് കുങ്കുമ കലശാഭിഷേകം, 7.30 ന് നാദസ്വരക്കച്ചേരി.

മീനഭരണി ദിവസമായ ഏപ്രിൽ 10-ന് രാവിലെ 7-ന് വിശേഷാൽ കലശപൂജ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 8 ന് ഭജനമഠം സമർപ്പണം ,9 ന് പൊങ്കാല, 1 ന് സമൂഹസദ്യ, വൈകിട്ട് 5ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേയ്ക്ക് തിരു എഴുന്നള്ളിപ്പ്. 7-ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും എതിരേൽപ്പ് ഘോഷയാത്ര, രാത്രി – 10 ന് അൻപൊലി സമർപ്പണം,11-ന് പുറക്കളത്തിൽ വലിയ ഗുരുതി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട മെഗാശുചീകരണത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി. ശനിയാഴ്ച്ച...

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി : റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ സർക്കാരിനു മറുപടി...
- Advertisment -

Most Popular

- Advertisement -