Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം: ...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്.

ശനിയാഴ്ച  വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ  സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദമായ  സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

തിരുവനന്തപുരം : വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ  മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം...

Kerala Lottery Results : 03-06-2026 Dhanalekshmi DL-55

1st Prize Rs.1,00,00,000/- DF 494191 (MOOVATTUPUZHA) Consolation Prize Rs.5,000/- DA 494191 DB 494191 DC 494191 DD 494191 DE 494191 DG 494191 DH 494191 DJ 494191 DK 494191...
- Advertisment -

Most Popular

- Advertisement -