Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsകൃഷിയിടം പ്രളയം...

കൃഷിയിടം പ്രളയം കവർന്നിട്ടും തളരാതെ കർഷകർ ; കുറ്റൂരിൽ ഓണവിപണിക്ക് സംഭരിച്ചത് ഒരുടൺ പച്ചക്കറി

തിരുവല്ല: ഓണം വിപണി ലക്ഷ്യമിട്ട് പ്രതിക്ഷയോടെ ഇറക്കിയ കൃഷി പ്രളയജലം കവർന്നപ്പോൾ പ്രതീക്ഷകളെ കരുത്താക്കി മാറ്റി ഒരു കൂട്ടം കർഷകർ. പ്രളയം വിളകൾ കവർന്നെടുത്തു. പക്ഷേ കർഷകരുടെ മനസ്സിലെ പ്രതീക്ഷയെ കവർന്നെടുക്കാനായില്ല. പ്രളയം ബാക്കിവച്ച വിളകളെ ചേർത്തുപിടിച്ച് ഇത്തവണയും ഓണവിപണിയിൽ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് കുറ്റൂരിലെ കർഷകരും കൃഷിഭവനും.

കഴിഞ്ഞ  പ്രളയത്തിൽ കുറ്റൂരിൽ മാത്രം 22 ഹെക്ടറോളം പച്ചക്കറി, ഏത്തവാഴ, കിഴങ്ങുവർഗവിളകൾ പൂർണമായും നശിച്ചു. ഓണം ലക്ഷ്യമിട്ട് കൃഷിഭവന്റെ നേതൃത്വത്തിൽ 8 ഹെക്ടറിൽ ഏത്തവാഴയും 5 ഹെക്ടറിൽ പച്ചക്കറികളും 9 ഹെക്ടറിൽ കിഴങ്ങുവർഗവിളകളും കൃഷി ചെയ്തിരുന്നു. വിളവെടുപ്പിന് പാകമായ സമയത്താണ് പ്രതീക്ഷകൾ തെറ്റിച്ച് പ്രളയം എത്തിയത്.

വെള്ളം കൃഷിയിടങ്ങളെ വിഴുങ്ങിയതിനൊപ്പം കുറ്റൂർ കൃഷിഭവനിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ വർഷം ഓണം വിപണിയിൽ കർഷകരിൽ നിന്ന് 2250 കിലോ പച്ചക്കറികളും ഏത്തക്കുലകളും സംഭരിച്ച് സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ 1250 കിലോയോളം പച്ചക്കറികൾ മറ്റ് കൃഷിഭവനുകൾക്കും നൽകിയിരുന്നു. ഇതിലും വലിയ തോതിൽ സംഭരണം നടത്തി കർഷകർക്ക് പരമാവധി വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തവണത്തെ ഒരുക്കങ്ങൾ.

കർഷകരും കൃഷിഭവനും മാസങ്ങൾക്കുമുമ്പേ നടത്തിയ കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിൽ. എങ്കിലും അവശേഷിച്ച വിളകളുമായി കർഷകർ വീണ്ടും മുന്നോട്ടുവന്നു. പ്രളയം ബാക്കി വച്ച പച്ചക്കറികളും ഏത്തക്കുലകളും ഉൾപ്പെടെ 819 കിലോഗ്രാം വിവിധയിനം പച്ചക്കറികൾ കൃഷിഭവൻ സംഭരിച്ചു. നെടുമ്പ്രം, നിരണം, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കും പച്ചക്കറികൾ എത്തിച്ചു.

ശർക്കരയും നാളികേരവും മികച്ച രീതിയിൽ സംഭരിക്കാനായി. ഹോർട്ടിക്കോർപ്പിൽ നിന്ന് 300 കിലോ മറുനാടൻ പച്ചക്കറികൾ കൂടി വാങ്ങി വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലായി 1500 കിലോഗ്രാം ശർക്കരയും വിതരണം ചെയ്തു. പ്രളയം ബാധിച്ചില്ലായിരുന്നെങ്കിൽ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഓണം വിപണി സംഭരണം നടക്കേണ്ടിയിരുന്ന പ്രദേശമായിരുന്നു കുറ്റൂർ.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച കൃഷിഭവനുകളിൽ ഒന്നായിട്ടും ഒരു ടണ്ണിനടുത്ത് പച്ചക്കറികൾ സംഭരിക്കാൻ കഴിഞ്ഞത് കുറ്റൂർ കൃഷിഭവന്റെ ചരിത്രത്തിലെ തന്നെ പൊൻതൂവലാണ്. കൃഷിവകുപ്പ് ഇത്തവണ പൂർണതോതിൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയ കതിർ സോഫ്റ്റ്‌വെയർ മുഖേന ഉത്പന്നങ്ങൾ സംഭരിക്കാനും വിൽക്കാനും കഴിഞ്ഞത് കൃഷിഭവന്റെ വിപണി ഇടപെടലുകൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കിയെന്ന് കൃഷി ഓഫീസർ താരാ മോഹൻ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ: ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ (വാര്‍ഡ് 3,4,5,6,13,14,15,16) ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കളിത്തട്ട് പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി...

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചെന്ന് പരാതി

കോട്ടയം : പാലായിൽ സഹപാഠികൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ചെന്ന് പരാതി.പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം.ക്ലാസിലെ മറ്റ്‌ വിദ്യാർഥികൾ ചേർന്ന് നിർബന്ധിച്ച് വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും നഗ്ന...
- Advertisment -

Most Popular

- Advertisement -