Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോർമൂസിൽ കപ്പലിന്...

ഹോർമൂസിൽ കപ്പലിന് നേരെ മിസൈൽ ആക്രമണം: ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന ‘എം.വി കേപ് ദാവോ’ എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഒമാനിലെ ഇന്ത്യൻ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 12 മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആന്റി ഷിപ് മിസൈലുകൾ ഉപയോഗിച്ചാണ് ചരക്ക് കപ്പലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ ആണ് സൂരജ് യാദവ് കൊലപ്പെട്ടത്. ഈ കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ഇന്ത്യക്കാരാണ്.

സംഭവം നടന്ന ഉടൻ തന്നെ ഒമാൻ റോയൽ നേവി സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇന്ത്യൻ പൗരൻ അല്ലെന്നാണ് വിവരം. മറ്റുള്ള ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര നാളെ

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ്ച്ച രാവിലെ 9.30 നു...

Kerala Lotteries Results 23-11-2024 Karunya KR-681

1st Prize Rs.80,00,000/- KT 523994 (PAYYANNUR) Consolation Prize Rs.8,000/- KN 523994 KO 523994 KP 523994 KR 523994 KS 523994 KU 523994 KV 523994 KW 523994 KX 523994...
- Advertisment -

Most Popular

- Advertisement -