Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurഗൂഗിൾ പേ...

ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറെ ആക്രമിച്ചു : യുവാവ് പിടിയിൽ

കണ്ണൂർ : ടിക്കറ്റെടുക്കാൻ ‘ഗൂഗിൾ പേ’ സൗകര്യം ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ ആക്രമിച്ചു.പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് കണ്ടക്ടർ വി.വി.രാഘവനെ ആക്രമിച്ചത് . മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റ കണ്ടക്ടർ രാഘവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലാണ് സംഭവം .കണ്ടക്ടറെ മർദ്ദിക്കുന്നത് തടയാനായി എത്തിയ ബസ് ഡ്രൈവറേയും മറ്റ് യാത്രക്കാരേയും യുവാവ് ആക്രമിച്ചു.പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട്...

കോടതിവിധി ലംഘിച്ച് ക്ഷേത്രഭൂമിയിൽ കൈയ്യേറ്റം: പ്രതിഷേധിച്ച് ഭക്തർ

തിരുവല്ല: കോടതി വിധി ഉണ്ടായിട്ടും ക്ഷേത്രഭൂമി വിട്ട് കൊടുക്കാത്ത നടപടിയിൽ ഭക്തജന പ്രതിഷേധം. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയേറ്ററിലേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തി.  25 വർഷത്തേക്ക് പാട്ടക്കരാർ വ്യവസ്ഥയിൽ...
- Advertisment -

Most Popular

- Advertisement -