Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊതിച്ചോർ വിതരണം...

പൊതിച്ചോർ വിതരണം ; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ് : കെ മുരളീധരൻ

തിരുവനന്തപുരം : ആശുപത്രിപരിസരത്തു സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിനു ‘അന്നം മുടക്കി’ എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. ആശുപത്രികൾക്കുള്ളിൽ രാഷ്‌ട്രീയ കൊടികളും ബാനറുകളും വെച്ചുള്ള പ്രവർത്തനങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും കോളേജിന്റെ അകത്തു ബാനർ കെട്ടാൻ ഡി.വൈ.എഫ്.ഐക്കോ സേവാഭാരതിക്കോ അനുവാദമില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴയിൽ മാത്രം കൊണ്ടുവരാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ആലപ്പുഴയിലെ ആശുപത്രിയിൽ നിലവിലുള്ള ഭക്ഷണ വിതരണ രീതിക്കെതിരെ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി (HDS) അംഗങ്ങൾ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധം ഉണ്ടാകാൻ കാരണമെന്നും കെ.മുരളീധരൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സജിത വധക്കേസ് : പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് : പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം .മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട് .ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പാലക്കാട്...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും...
- Advertisment -

Most Popular

- Advertisement -