Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ മിൽമ...

ശബരിമലയിലെ മിൽമ നെയ്യ് തട്ടിപ്പ് : ദേവസ്വം ജീവനക്കാരനും പിടിയിൽ

പത്തനംതിട്ട : ശബരിമലയിലെ മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഗതാഗത കരാറുകാരൻ എസ്.എസ്. ബിനുവിന് പിന്നാലെ ദേവസ്വം ജീവനക്കാരൻ കൂടി അറസ്റ്റിലായതോടെ തട്ടിപ്പിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

നെയ്യ് സന്നിധാനത്ത് എത്തിച്ചതായി വ്യാജരേഖകൾ തയ്യാറാക്കി പണം കൈപ്പറ്റിയെന്ന കണ്ടെത്തലാണ് കേസിൽ നിർണായകമായിരിക്കുന്നത്. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാൾ. നേരത്തെ അറസ്റ്റിലായ ഗതാഗത കരാറുകാരൻ എസ്.എസ്. ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെതിരേ നടപടിയുണ്ടായത്.

മിൽമ നെയ്യ് ശബരിമലയിൽ എത്തിച്ചതായി രേഖകളിൽ കാണിച്ച് പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്ക് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ സ്വകാര്യ ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ്യ് വിറ്റത്.

ഏകദേശം 11,040 കിലോഗ്രാം മിൽമ നെയ്യ് വഴിതിരിച്ചുവിട്ടതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചുവെന്നും ആരോപണമുണ്ട്. വ്യാജ ഇൻവോയ്സുകൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളിൽ മാറ്റം വരുത്തൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ക്രമക്കേട് നടത്തിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

നെയ്യ് ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏകദേശം 2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. അതേസമയം, ഗതാഗത കരാറുകാരൻ ബിനു ക്രമക്കേടിലൂടെ ഏകദേശം 50 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായും അന്വേഷണസംഘം സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.

ശബരിമലയിലെ അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ നിർമാണത്തിനും ആചാരപരമായ ആവശ്യങ്ങൾക്കുമായി എത്തിക്കുന്ന നെയ്യിന്റെ ഗുണനിലവാരവും വിതരണത്തിലെ സുതാര്യതയും സംബന്ധിച്ച് നേരത്തേ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വിജിലൻസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ദേവസ്വം ബോർഡിന്റെ സംഭരണ-വിതരണ സംവിധാനത്തിലെ വീഴ്ചകൾ, കരാർ നടപടികൾ, നെയ്യിന്റെ ഗുണനിലവാര പരിശോധന, രേഖകളുടെ ആധികാരികത എന്നിവയെല്ലാം അന്വേഷണപരിധിയിലുണ്ട്. പുതിയ അറസ്റ്റ് കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്‌ളാദ സമ്മേളനം നടത്തി

ചങ്ങനാശ്ശേരി : കെ റെയിൽ സിൽവർ ലൈൻ വിഞാപനം റദാക്കുവാനും സിൽവർ ലൈൻ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുവാനുമുള്ള മന്ത്രി സഭ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി...

വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു : വി ഡി സതീശൻ

കൊച്ചി : വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു .ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്ന് മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -