Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട മഴയ്ക്ക്...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. വ്യാഴാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പറയുന്നു.

ഒറ്റപ്പെട്ട മഴ പല ജില്ലകളിലും തുടരുമ്പോഴും ചൂടിനു കുറവില്ല. പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷഫീക്ക് വധശ്രമ കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാർ

തൊടുപുഴ : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി.ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്,...

ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും.മൂന്ന്, നാല് തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.ഉപരാഷ്‌ട്രപതി ആയതിന് ശേഷമുള്ള സിപി രാധാകൃഷ്ണന്റെ...
- Advertisment -

Most Popular

- Advertisement -