Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ളയില്‍...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന്  വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ ഒന്നൊന്നായി ജയിലില്‍ നിന്ന് പുറത്തിറങ്ങുകയാണ്. എല്ലാവരും ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. ഇവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം നിലച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ശേഷം സഭ ബഹിഷ്‌കരിച്ച്‌ പുറത്തിറങ്ങിയ ശേഷം പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.  മൂന്ന് പേര്‍ ജയിലില്‍ നിന്ന് ഇറങ്ങുകയാണ്. അടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ജയിലില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നത്.

സിപിഎം നേതാക്കളായ മൂന്ന് പേരും ജയിലില്‍ നിന്ന് ഇറങ്ങും. ഇവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ അന്വേഷണം നിലച്ചിരിക്കുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. തെളിവുകള്‍ പലതും കിട്ടിയിട്ടില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തിരുത്തിയാണ് ദ്വാരപാലക ശില്‍പ്പം കൊണ്ടുപോയത്.

തിരുത്തിയ ലെറ്ററിന്റെ ഫോറന്‍സിക് പരിശോധന പോലും നടത്തിയത് മൂന്ന് ദിവസം മുന്‍പാണ്. അന്വേഷണം വൈകിപ്പിക്കുകയാണ്. പ്രതികള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഒരു തെളിവും ഉണ്ടാവില്ല. എല്ലാം തെളിവുകളും നശിപ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ഏങ്ങും എത്താതെ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നടത്തുന്നത് വി ഡി സതീശന്‍ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കാട് ജലവൈദ്യുത പദ്ധതിയുടെ  ജനറേറ്ററിന് അടിയന്തിര അറ്റകുറ്റപ്പണികൾ

പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്ററിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ  പവ്വർ ഹൗസിൽ നിന്നും ജനറേഷൻ ഭാഗീകമായതിനാൽ ശബരിഗിരി പവ്വർ ഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ളം മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ്...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...
- Advertisment -

Most Popular

- Advertisement -