Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഗണേഷ് കുമാർ...

ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ

ചങ്ങനാശ്ശേരി : കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു.സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

അനധികൃതമായി ഒരു നിയമനവും എൻ.എസ്.എസ് നടത്തിയിട്ടില്ലെന്നും എല്ലാ നിയമനങ്ങളും സംഘടനയിലെ കീഴ്വഴക്കങ്ങൾ പാലിച്ചാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരുടെ വാലായാണ് ഇപ്പോൾ ഗണേഷ് പ്രവർത്തിക്കുന്നത്.യൂണിയനുകൾ പിരിച്ചുവിടേണ്ടി വന്നാൽ രാത്രി ആയാലും പിരിച്ചുവിടും.മന്നം സമാധിയിൽ പട്ടിയെ കേറ്റാൻ അനുവദിക്കില്ല. അങ്ങനെ ആദരിക്കാൻ ആരും വരേണ്ട എന്നും സുകുമാരൻ നായർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124  മാര്‍ച്ച് ഒന്നിന് രാവിലെ എട്ടു മണി മുതല്‍ 4 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷത്തിലും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി...
- Advertisment -

Most Popular

- Advertisement -