Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത മത്സ്യബന്ധനം...

അനധികൃത മത്സ്യബന്ധനം : രണ്ട് യാനങ്ങൾ പിടികൂടി : 20,000 രൂപ പിഴ ഈടാക്കി

ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി.

ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ  അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര പരിശോധന. കഴിഞ്ഞ ദിവസം  നടത്തിയ ഈ മിന്നൽ പരിശോധനയിൽ അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് യാനങ്ങൾ പിടികൂടി, നിയമലംഘനം നടത്തിയവരിൽ    നിന്നും 20,000 രൂപ പിഴയായി ഈടാക്കി.

ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ, ബാക്ക് വാട്ടർ ഇൻസ്പെക്ടർ സീതാലക്ഷ്മി എന്നിവരുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ  എസ് രാഗേഷ്, ഫിഷറീസ് ഓഫീസർ  തൃതീയകുമാർ എം സിംജാദ്, ഫിഷറീസ് അസിസ്റ്റന്റ് സെയ്ദ് മുഹമ്മദ്‌, പ്രൊമോട്ടർ സുശീലൻ, സീ റെസ്ക്യു ഗാർഡ് മാരായ  സെബാസ്റ്റ്യൻ, പ്രയ്‌സ് മോൻ എന്നിവരടങ്ങിയ സംഘമാണ് പട്രോളിംഗിന് നേതൃത്വം നൽകിയത്.

പരിശോധനകൾക്ക് ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ . അഞ്ജനയും പ്രാദേശിക മത്സ്യത്തൊഴിലാളികളും പൂർണ്ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കായലുകളിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ജനങ്ങൾ നൽകുന്ന പരാതികളിൽ ഉടനടി നടപടിയുണ്ടാകുമെന്നും പട്രോളിങ് കൂടുതൽ ഊർജ്ജിതമാക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം പരിശോധന നടന്ന സ്ഥലത്ത് സംഘമായി മത്സ്യബന്ധനത്തിനെത്തിയ  ചിലർ  വയർലെസ്സ് വാക്കി-ടോക്കികളുടെ സഹായത്തോടെ പട്രോളിങ് വിവരം പരസ്പരം കൈമാറുകയും സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. ഇവർക്കായുള്ള നിരീക്ഷണം ശക്തമാക്കുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് (KIFA) പ്രകാരം വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്നും ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല : അതൃപ്തി അറിയിച്ച് ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്‍ നായര്‍...

പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി

ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടു നിറച്ചത്.  രാഷ്‌ട്രപതിക്കൊപ്പം രാഷ്ട്രപതിക്കൊപ്പം...
- Advertisment -

Most Popular

- Advertisement -