Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeHealthപനി കേസുകൾ...

പനി കേസുകൾ കുതിച്ചുയരുന്നു: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.  ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. സെപ്റ്റംബറിൽ ഇതുവരെ 251 ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണങ്ങളും 724 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ആകെ 6,182 കേസുകളും 40 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി ശൃംഖലയുടെ വേരറുക്കണം – സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ : മലങ്കരസഭ

കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാ​ഗ്​ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച...

ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു

ചെങ്ങന്നൂർ: ചെങ്ങന്നുർ വാട്ടർ അതോറിറ്റി ഓഫീസ് താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്ന്  മുതൽ  മഹാദേവക്ഷേത്രത്തിന് സമീപം മിത്രപ്പുഴ കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതായി അധികൃതർ...
- Advertisment -

Most Popular

- Advertisement -