Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം അഡ്മിനിസ്ട്രേററീവ് ഓഫീസർ  എ.ജി. ശ്രീഹരി, ക്ഷേത്രം ജീവനക്കാരായ കൃഷ്ണകുമാർ.ബി, വിനേഷ്.ആർ, ജയിൽ ഉദ്യോഗസ്ഥരായ അഖിൽ എസ് നായർ, ബിജു കുമാർ, ജോസ് വർഗീസ്, കിഷോർ, സജി.എസ്, ബാലകൃഷ്ണൻ, പ്രദീപ്, സൂരജ്, അനന്തു, ബിനീഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന്
ക്ഷേത്രം തന്ത്രിക്ക് കൈമാറും.

31ന്  രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. നവംബർ 7 ന് വലിയ കാണിക്ക, 8 ന് പള്ളിവേട്ട, 9 ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2024 അൽപശി ഉൽസവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്....

ഉജ്വല യോജനയിലെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലാക്കി കുറച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ചു....
- Advertisment -

Most Popular

- Advertisement -