Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅര്‍ജുന്റെ മൃതദേഹം...

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി : ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തി.അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്.11 മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാരം നടക്കുന്നത് .

ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടിരുന്നു.രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.7.30 ഓടെ പൂളാടിക്കുന്നിൽ നിന്ന് തുടങ്ങിയ വിലാപയാത്ര 8.30 ഓടെ കണ്ണാടിക്കലിൽ എത്തി.കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ,മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ,ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ തുടണ്ടിയവർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം :  കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി തുടരും

തിരുവനന്തപുരം : ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ഇന്ന്...

നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയാണ് കുട്ടി.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -