Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsKollamമംഗളൂരുവില്‍ നിന്ന്...

മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പ്രതിവാര സ്പെഷ്യല്‍  ട്രെയിന്‍ സര്‍വീസ്: ബുക്കിംഗ് ആരംഭിച്ചു

കൊല്ലം: ശബരിമല സീസണ്‍ പരിഗണിച്ച് ഒരു മാസത്തേക്ക് മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് സീറ്റ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്‌ച വൈകീട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്‌ച രാവിലെ കൊല്ലത്തുംകൊല്ലത്ത് നിന്ന് ശനിയാഴ്‌ച രാവിലെ പുറപ്പെട്ട് വൈകീട്ട് മംഗളൂരുവിലും എത്തും വിധമാണ് സര്‍വീസ്.

ഡിസംബര്‍ നാലിനാണ് മംഗളൂരുവില്‍ നിന്ന് ആദ്യ സര്‍വീസ്.കൊല്ലത്ത് നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ അഞ്ചിനാണ് തുടങ്ങുക.ട്രെയിനില്‍ ഒരു എസി ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, അഞ്ച് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉണ്ടാകും.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്,തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ട്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ 06231 എന്ന നമ്പറിലും. മടക്ക ട്രെയിന്‍ 06232 എന്ന നമ്പറിലുമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീകരിച്ച പരുമല സെന്റ് മേരിസ് പള്ളി കൂദാശ ചെയ്തു

പരുമല : നവീകരിച്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമികത്വത്തിൽ നിർവഹിച്ചു. കൂദാശയെ തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ....

ജനുവരിയിൽ 5000 പേർക്ക് തൊഴിൽ : വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ തുറന്നു...
- Advertisment -

Most Popular

- Advertisement -