Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅഴിമതിക്കേസിലെ പ്രതിയെ...

അഴിമതിക്കേസിലെ പ്രതിയെ നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : അഴിമതിക്കേസിൽ പ്രതിയായിട്ടുള്ള ആളെ എങ്ങനെയാണ് നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാറിനോട് ഹൈക്കോടതി .കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വിചാരണ നേരിടുന്ന കെ.എ. രതീഷ് ഖാദിബോ‍ഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിലാണ് ഹൈക്കോടതി വിമർശനം .

ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും രതീഷിന്‍റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. അഴിമതി നടത്താൻ നല്ല സാധ്യതയുള്ള പദവികളാണല്ലോ എന്നും കോടതി പരിഹസിച്ചു. കെ.എ. രതീഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടിസ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാതിവില തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവിറങ്ങി. ഇതുവരെ രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ ക്രൈം...

29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

അടൂർ: 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ....
- Advertisment -

Most Popular

- Advertisement -