Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗത്തിന്റെ പ്രചാരണഗാനം...

അംബായാഗത്തിന്റെ പ്രചാരണഗാനം പ്രകാശനം ചെയ്തു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിന്റെ കൂടി ചിറകേകി പ്രചാരണഗാനം പുറത്തിറക്കി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ വി. സുധേവ് പ്രചാരണഗാനത്തിന്റെ പ്രകാശനം നിർവഹിച്ചു.

അംബായാഗത്തിന്റെ ആത്മീയതയും തോട്ടമൺകാവ് ദേവീക്ഷേത്രത്തിന്റെ പാരമ്പര്യവും ജനങ്ങളിലേക്ക് കൂടുതൽ ഹൃദയസ്പർശിയായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണഗാനം ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ വിവരങ്ങൾ അറിയിക്കുന്നതിനപ്പുറം, അംബായാഗത്തിന്റെ സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന ഒരു സാംസ്കാരിക പ്രചാരണശ്രമം കൂടിയാണ് ഗാനമെന്ന് സംഘാടകർ പറഞ്ഞു.

ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പി. കെ. ഗോപകുമാർ, പി. ശ്രീകുമാർ, സി. എൻ. പ്രസാദ്, ബിനോജ് മുട്ടുമണ്ണിൽ, സുനിൽകുമാർ, സന്തോഷ് പണിക്കർ, രാജേഷ്, രഘു, പി. എസ്. ജയൻ, കെ. ജി. രാജീവ്, ബിനു എസ്. നായർ, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, സംസ്കൃതി ഫൗണ്ടേഷൻ സെക്രട്ടറി മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

അംബായാഗത്തിന് മുന്നോടിയായി നടക്കുന്ന നാരായണീയ പാരായണയജ്ഞം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചുവരുന്നത്. ഇതിനൊപ്പം പ്രചാരണഗാനം കൂടി ജനങ്ങളിലേക്കെത്തുന്നതോടെ അംബായാഗത്തിന്റെ സന്ദേശം റാന്നിക്ക് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള പ്രചാരണത്തിന് കൂടുതൽ ഊർജം ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഒക്ടോബർ 9 മുതൽ 18 വരെ പത്ത് ദിവസങ്ങളിലായി നടക്കുന്ന അംബായാഗം ആത്മീയത, സംസ്കാരം, കല, ജനകീയ കൂട്ടായ്മ എന്നിവയെ ഒരുമിപ്പിക്കുന്ന വിപുലമായ സംഗമമായാണ് സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർഹോൺ പരിശോധന തുടരും: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ പിടികൂടുന്നത്‌ മോട്ടോർ വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടിച്ചെടുത്ത 500 ഓളം എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമേ റോഡ്‌...

മലമ്പുഴയിലെ സ്ഥാനാർഥിത്വം : തീരുമാനമെടുത്തില്ലെന്ന് വി എസിന്റ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ്

പാലക്കാട് : മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹം. എന്നാൽ ഇത് സംബന്ധിച്ച് തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു .കെപിസിസിയുടെ...
- Advertisment -

Most Popular

- Advertisement -