Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടാറ്റു സ്റ്റുഡിയോയുടെ...

ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

കോട്ടയം: നഗരമധ്യത്തിൽ മാക്കിൽ സെന്ററിൽ ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം വില്ലേജിൽ പനയക്കഴിപ്പ് കുറ്റിക്കാട്ടിൽ വീട്ടിൽ ദീപു കെ.ബാബുവിനെ(36)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്ന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ബസേലിയസ് കോളേജിനു സമീപം മാക്കിൽ സെന്ററിൽ പ്രവർത്തിക്കുന്ന ഡി.കെബി ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

ഇവിടെ കഞ്ചാവ് ഉപയോഗവും വിൽപ്പനയും ഉള്ളതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം ദിവസങ്ങളോളമായി പ്രദേശത്ത് നീരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ ദീപു സ്വന്തം വാഹനത്തിൽ മാക്കിൽ സെന്ററിലെ പാർക്കിംങ് കേന്ദ്രത്തിൽ എത്തിയത്.

കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ആർ.ദർശക്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഹരിഹരൻ പോറ്റി, ബി.ആനന്ദ് രാജ്, കെ.സി ബൈജുമോൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ യേശുദാസ്, ദീപക് സോമൻ, ജിഷ്ണു ശിവൻ, സിവിൽ എക്‌സൈസ് ഡ്രൈവർ വിപിൻ ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ നിന്നും 10 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ: മെട്രോയുടെ യെല്ലോ ലൈനിൽ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ എത്തും. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്‍റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ആർ വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16...

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി ആരംഭിച്ചു

പത്തനംതിട്ട : ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് - പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി...
- Advertisment -

Most Popular

- Advertisement -