പനാജി : ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ 57ാമത് ഐഎഫ്എഫ്‌ഐയ്‌ക്ക് ഇന്ന് ഗോവയിൽ തുടക്കം.വൈകിട്ട് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചലച്ചിത്രമേള ഡയറക്ടറും സംവിധായകനുമായ ആശുതോഷ് ഗോവാരിക്കറും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യും.86 രാജ്യങ്ങളിൽ നി്ന്നുള്ള 150 ലധികം അന്താരാഷ്ട്ര സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 28 വരെ നീണ്ടു നിൽക്കുന്ന മേളയുടെ ഉദ്ഘാടന ചിത്രം പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ പാവൽ പാവ്‌ലിക്കോവ്സ്കി സംവിധാനം ചെയ്ത ഫാദർലാൻഡ് ആണ്. ‘അതിരുകളില്ലാത്ത കഥകള്‍’ എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം.





