Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyവയോധിക ദമ്പതികൾ...

വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

മല്ലപ്പള്ളി: വയോധിക ദമ്പതികളെ വീടിനുള്ളിലും പുറത്തുമായി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചരപ്പ് സ്വദേശി സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആണ് ഇരുവരെയും വെന്തുമരിച്ച നിലയിൽ സമീപ വാസികൾ കാണുന്നത്.

വർഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമാണ് കണ്ടെത്തിയത്. വൃദ്ധ ദമ്പതികൾ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നു വച്ച നിലയിലായിരുന്നു. വീടിന്റെ വാതിലുകളും ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്. മറ്റു ഉപകരണങ്ങളും കത്തിനശിച്ചു.

കീഴ്വായ്പൂര് പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി : അടിയന്തര ലാൻഡിങ്

മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട്...

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല :സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ സമ്മേളനം പ്രൊഫ എ.ടി. ളാത്തറയുടെ അധ്യക്ഷതയിൽ നടന്നു .അന്തരിച്ച ബിഷപ്പ്. കെ.പി യോഹന്നാൻ, എം.സി. കട്ടപ്പന എന്നിവർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. ഡോ.ചേരാവള്ളി ശശി തൻ്റെ...
- Advertisment -

Most Popular

- Advertisement -