Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട് . വടക്കൻ കേരളത്തിൽ ഇന്ന് (മെയ് 20) ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മെയ് 20 ,21 ,23 ,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഫ്ത്താർ സൗഹൃദ സംഗമം

തിരുവല്ല: സമന്വയ മതസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സൗഹൃദ സംഗമവും, സ്നേഹവിരുന്നും നടത്തി.മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണന്നും, സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നുമുള്ള സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു റംസാനിലെ പ്രൗഢഗംഭീരമായ...

Kerala Lotteries Results : 13-11-2024 Fifty Fifty FF-117

1st Prize Rs.1,00,00,000/- FC 824838 (KOLLAM) Consolation Prize Rs.8,000/- FA 824838 FB 824838 FD 824838 FE 824838 FF 824838 FG 824838 FH 824838 FJ 824838 FK 824838...
- Advertisment -

Most Popular

- Advertisement -