Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർക്ക് ക്ഷീണവും...

തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം വക ബിസ്ക്കറ്റ് ,ചുക്ക് വെള്ള വിതരണം

ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിൽ ചുക്ക് വെള്ളവും ശബരി പീഠം മുതൽ സന്നിധാനം വരെ ബിസ്കറ്റുമാണ് വിതരണം ചെയ്യുന്നത്.

മണ്ഡല കാലം പകുതി പിന്നിടുമ്പോൾ ഇതിനകം 85 ലക്ഷത്തോളം ബിസ്ക്കറ്റുകൾ വിതരണം ചെയ്തതായും ഈ തീർഥാടന കാലത്ത് രണ്ടു കോടി ബിസ്ക്കറ്റുകൾ വിതരണം ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തിളപ്പിച്ചാണ് പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നതെന്നും വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നുണ്ടെന്നും കുടിവെള്ള വിതരണം സ്പെഷ്യൽ ഓഫീസർ ജി പി പ്രവീൺ പറഞ്ഞു.പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.

തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് വരെ 44  കുടിവെള്ള ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . നടപ്പന്തലിൽമാത്രം 27 ടാപ്പുകളിലും വലിയ നടപ്പന്തലിൽ അഞ്ച് ട്രോളികളിൽ ദിവസം മുഴുവനും കുടിവെള്ളം വിതരണം ചെയ്തുവരികയാണ് . 614 താൽക്കാലിക ജീവനക്കാരെയാണ് ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ആലപ്പുഴ ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

ആലപ്പുഴ : മഴയെത്തുടർന്ന് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 18 കുടുംബങ്ങളിലെ 16 പുരുഷൻമാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ...

അടൂരിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

അടൂർ : അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലെ ഉദ്യോ​ഗസ്ഥനായ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ...
- Advertisment -

Most Popular

- Advertisement -