കൊച്ചി : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശം.ഇതിനിടയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി.
നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു. 5–6 മീറ്ററാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം കോടതിയിൽ അറിയിച്ചിരുന്നു.കേരളത്തിൽ കഠിനമായ ചൂടായതിനാലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി.18ന് ആനകളുടെ ഫിറ്റ്നെസ് പരിശോധനകൾ നടത്തണം.ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് കോടതി വ്യക്തമാക്കി.