Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളയിൽ...

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം. ഇത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി നടന്ന കൊള്ളയാണ്. അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ മുരുകൻ ആർ സെൽവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഴുവൻ വിശ്വാസികളും ആശങ്കയിലാണ്. നിലവിലെ എസ് ഐ ടി അന്വേഷണത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രതികൾ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അറസ്റ്റിലയാവർ ഇപ്പോൾ സ്വാതന്ത്രരായി പുറത്ത് കൂടി നടക്കുകയാണ്. മുൻ കേരള സർക്കാർ സ്വർണക്കൊള്ളയിൽ ഒന്നും ചെയ്തില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ഇടപെടാനോ സിബിഐക്ക് അന്വേഷണം വിടാനോ കഴിയില്ലെന്നു പറയുന്ന സർക്കാരിന് സിബിഐ അന്വേഷണം ശുപാർശ ചെയ്തു ഹൈക്കോടതിയെ സമീപിക്കാമല്ലോ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 01-06-2025 Samrudhi SM-5

1st Prize Rs.1,00,00,000/- ME 301061 (WAYANADU) Consolation Prize Rs.5,000/- MA 301061 MB 301061 MC 301061 MD 301061 MF 301061 MG 301061 MH 301061 MJ 301061 MK 301061...

കൊച്ചി സ്മാർട്ട് സിറ്റിയിൽ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

കൊച്ചി : കൊച്ചിസ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്ന് ഒരു തൊഴിലാളി മരിച്ചു.ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഇയാളെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.പരിക്കേറ്റ അഞ്ച് പേരെ...
- Advertisment -

Most Popular

- Advertisement -