Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാറിൽ നീന്തൽക്കുളം...

കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ലോഗ്ഗെർക്കെതിരെ ക്രിമിനൽ കേസെടുക്കും

കൊച്ചി : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ വ്ലോഗ്ഗെർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ട‌ർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

സ്വിമ്മിംഗ് പൂളൊരുക്കിയ വാഹനത്തിന്റെ റജിസ്ടേഷൻ റദ്ദാക്കും. ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു .

നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സഞ്ജു, കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സരവേദിയാക്കി മാറ്റണം: ജില്ലാ കളക്ടർ

ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. നവീകരിച്ച രാജാകേശവദാസ് നീന്തൽ ക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ...

കവിയൂർ സ്വദേശിനിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പരിചയം  സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി കാട്ടി 30 കാരി നൽകിയ പരാതിയിൽ കന്യാകുമാരി സ്വദേശിയായ 24 കാരനെ...
- Advertisment -

Most Popular

- Advertisement -