Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുപിഐ ഇടപാടുകളിൽ...

യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരും: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലിനെ തുടർന്ന് ഉയർന്ന ആശങ്കകൾക്കിടെയാണ് ധനമന്ത്രിയുടെ വിശദീകരണം. യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ലെന്നും, ഫീസ് ബാധകമാകുന്നുവെങ്കിൽ അത് വ്യാപാരികളിൽ നിന്നുമാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ഭേദഗതി പ്രകാരം വ്യാപാരികൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാക്കാൻ നിയമപരമായ അനുമതി ലഭിക്കും. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന തുകയാണ് എംഡിആർ. എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുപിഐ സംവിധാനവും എൻപിസിഐയും കൈക്കൊള്ളും.

ഈ തുക ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ നവീകരണത്തിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഫിൻടെക് സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം അവസാനിപ്പിക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി, ഉപഭോക്താക്കൾക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ധനമന്ത്രി ഉറപ്പുനൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ...

Kerala Lottery Results : 06-10-2024 Akshaya AK-671

1st Prize Rs.7,000,000/- AH 485746 (IDUKKI) Consolation Prize Rs.8,000/- AA 485746 AB 485746 AC 485746 AD 485746 AE 485746 AF 485746 AG 485746 AJ 485746 AK 485746...
- Advertisment -

Most Popular

- Advertisement -