Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരി റെയിൽപ്പാത...

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു : തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാതയ്‌ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. പദ്ധതിയുടെ ഭൂമി എറ്റെടുക്കലിനായി 50 ശതമാനം തുകയായ 1900 കോടി രൂപ സംസ്ഥാന വിഹിതമായി നൽകാമെന്ന് കേരള സർക്കാർ അറിയിച്ചതോടെയാണ് കേന്ദ്രം എതിർപ്പുകളെല്ലാം നീക്കിയത്.

പദ്ധതിക്ക് 50 ശതമാനം തുക കേന്ദ്രവും വഹിക്കും. ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നൽകണമെന്ന് നിർദേശം സംസ്ഥാന സർക്കാരിന് നൽകിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനവും കേന്ദ്രവും പദ്ധതിക്ക് അനുകൂല നിലപാട് എടുത്തത്തോടെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ താൽപര്യം സംരക്ഷിക്കുന്നതിനു മുൻഗണന ; ട്രംപിന്റെ അവകാശവാദത്തിനെതിരെ വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം.ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ സ്ഥിരമായ മുൻഗണനയെന്ന് വിദേശകാര്യ...

വിളക്കിത്തല നായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോട്ടയം: വിളക്കിത്തല നായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എയ്ഡഡ് കോളേജ് അനുവദിക്കുക, ഉദ്യോഗ നിയമനങ്ങൾക്കും വിദ്യാഭ്യാസ കോഴ്സുകൾക്കും പ്രത്യേക സംവരണം ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും പ്രാധിനിത്യം നൽകുക, ഒ.ഇ.സി വിഭാഗത്തിൽ...
- Advertisment -

Most Popular

- Advertisement -