Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാതല കിസാൻ...

ജില്ലാതല കിസാൻ മേള സെപ്റ്റംബർ 29, 30 തീയതികളിൽ തിരുവല്ലയിൽ

തിരുവല്ല: കൃഷി വികസന കർഷക ക്ഷേമ വകുപ്പും ആത്മ (ATMA) പത്തനംതിട്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കാർഷിക പ്രദർശന മേള ‘കിസാൻ മേള’ സെപ്റ്റംബർ 29, 30 തീയതികളിൽ തിരുവല്ല വളഞ്ഞവട്ടം റിയോ ടെക്സസ്സ് കൺവെൻഷൻ സെന്ററിൽ നടക്കും.

സെപ്റ്റംബർ 29-ന് രാവിലെ 9:30-ന് നടക്കുന്ന സമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടർ നിസാമുദ്ദീൻ പദ്ധതി സന്ദേശം നൽകും. ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന
ചടങ്ങിൽ ജില്ലയിലെ മാതൃകാ കർഷകരെ ആദരിക്കും.

കർഷകരുടെ സംശയങ്ങൾക്ക് വിദഗ്ധരും ശാസ്ത്രജ്ഞരും തത്സമയം മറുപടി നൽകുന്ന ‘കർഷക ശാസ്ത്രജ്ഞ മുഖാമുഖം’ പരിപാടിയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. നൂതന കാർഷിക സാങ്കേതികവിദ്യകൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന പ്രദർശന സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്.

മേളയുടെ രണ്ടാം ദിനമായ  30-ന് രാവിലെ 10-ന് കാർഷിക വിളകളുടെ വിപണന സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാറും ഉച്ചയ്ക്ക് ശേഷം വിദ്യാർഥികൾക്കായി കാർഷിക ക്വിസ്, ഉപന്യാസ മത്സരങ്ങളും നടക്കും. മത്സരിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി നേരിട്ട് രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.

വൈകീട്ട് 4-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കർഷകർക്കും പൊതുജനങ്ങൾക്കും മേളയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീകരിച്ച പരുമല സെന്റ് മേരിസ് പള്ളി കൂദാശ ചെയ്തു

പരുമല : നവീകരിച്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമികത്വത്തിൽ നിർവഹിച്ചു. കൂദാശയെ തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ....

പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം: തണ്ണിത്തോട്ടിൽ പ്രതിഷേധ റാലി 23-ന്

പത്തനംതിട്ട: ഏഴാമത് പരിഷ്കരിച്ച പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിനെതിരെ തണ്ണിത്തോട് മലയോര നിവാസികളുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 2.30ന് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലാണ്...
- Advertisment -

Most Popular

- Advertisement -