Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊച്ചിയിൽ രാവിലെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇന്‍ഫോ പാര്‍‌ക്ക് പരിസരത്തും വെള്ളം കയറി. തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു.നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാ​ഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളില്‍ വെള്ളം കയറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു   

തിരുവല്ല:  അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു.  താലൂക്കിൻ്റെ വിവിധയിടങ്ങളിൽ  ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. ദക്ഷിണ മൂകാംബിക പനച്ചിക്കാട്, ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ ...

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു ; ആളപായമില്ല

​പത്തനംതിട്ട : വടശേരിക്കരയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് കാർ പൂർണ്ണമായി തകർന്നു. വടശേരിക്കര പേഴുംപാറ അരീക്കക്കാവന് സമീപം ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ആളപായം ഒഴിവായത്. ​റോഡരികിൽ നിർത്തിയിട്ടിരുന്ന...
- Advertisment -

Most Popular

- Advertisement -