Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരപ്പന്  കാണിക്കയായി...

ഗുരുവായൂരപ്പന്  കാണിക്കയായി സ്വർണക്കിരീടം ഭക്തൻ  സമർപ്പിച്ചു

തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി  സ്വർണക്കിരീടം ഭക്തൻ സമർപ്പിച്ചു . 37 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണിക്കയായി സമർപ്പിച്ചത്. തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കമുള്ള വിലയേറിയ കല്ലുകൾ പതിച്ച സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ചത്.

ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കിരീടം ഏറ്റുവാങ്ങി ഗുരുവായൂരപ്പന് സമർപ്പിച്ചത്. സോപാനപ്പടിയിൽ ഭക്തിപൂർവം സമർപ്പിച്ച കിരീടം ചാർത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്.

വഴിപാടുകാരനും കുടുംബാംഗങ്ങൾക്കും കളഭം, തിരുമുടിമാല, പഴം, പഞ്ചസാര എന്നിവ ഉൾപ്പെട്ട ഗുരുവായൂരപ്പന്റെ പ്രസാദവും ദേവസ്വം അധികൃതർ കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക എയ്ഡ്‌സ് ദിന അവബോധ ക്ലാസ് സംഘടിപ്പിച്ചു

തിരുവല്ല : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സിനെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ജെസിഐ തിരുവല്ല, പുഷ്പഗിരി മെഡിക്കൽ കോളേജുമായും തിരുവല്ല SCS ഹയർ സെക്കൻഡറി സ്കൂളുമായും ചേർന്ന് ലോക എയ്ഡ്‌സ്...

മുക്കത്തെ പീഡന ശ്രമം : കൂട്ടുപ്രതികള്‍ കീഴടങ്ങി

കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ...
- Advertisment -

Most Popular

- Advertisement -