Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമാർത്തോമ്മൻ പൈതൃകം...

മാർത്തോമ്മൻ പൈതൃകം വിശ്വാസത്തിന്റെ ആണിക്കല്ല് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോപെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

പീഡകൾ സഹിച്ചാണ് മാർത്തോമ്മാ ശ്ലീഹായും, പരിശുദ്ധ പിതാക്കൻമാരും ഭാരതസഭയെ വളർത്തിയത്. ആ വിശ്വാസ സ്ഥിരതയിൽ വളരാൻ ഈ തലമുറയ്ക്കും വരും തലമുറകൾക്കും കഴിയണം. പാവപ്പെട്ടവരെയും, കഷ്ടത അനുഭവിക്കുന്നവരെയും കരുതുമ്പോഴാണ് മാർത്തോമ്മൻ സാക്ഷ്യത്തിന്റെ നേരവകാശികളായി നാം മാറുന്നതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ യാക്കോബ് റമ്പാൻ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.കെ.വൈ.ചാക്കോ എന്നിവർ സഹകാർമ്മികരായി. കുർബാനയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന, മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചടയമംഗലം ജടായുപ്പാറയിലേക്ക്  പടവുകൾ പണിയുന്നതിലേക്ക് ധനസമാഹരണം തുടങ്ങി

കൊല്ലം: ചടയമംഗലം ജടായുപ്പാറയിലേക്ക് നടന്നുകയറുവാൻ  പടവുകൾ പണിയുന്നതിലേക്ക് ചെന്നൈയിൽ ധനസമാഹരണം ഊർജിതപ്പെടുന്നതിന് വിവിധ ആധ്യാത്മിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. അണ്ണാ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ഭക്തജന യോഗം പദം...

ഉപയോഗിച്ച വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങാനും വിൽക്കാനും ശ്രദ്ധിക്കണം: ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം : ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം അറിയിച്ചു. നിലവിൽ വിപണിയിൽ...
- Advertisment -

Most Popular

- Advertisement -