Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഅംബായാഗം- ഒരുക്കങ്ങൾ...

അംബായാഗം- ഒരുക്കങ്ങൾ പുരോഗമിക്കുന്നു: കലവറ നിറയ്ക്കൽ ഒക്ടോബർ 4-ന് തുടങ്ങും

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനാലാം ദിവസത്തെ ചടങ്ങുകൾ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു.

ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. പതിനാലാം ദിവസത്തെ യജ്ഞവേദിയിൽ നാരായണീയ പാരായണത്തിൽ സജീവമായി പങ്കെടുക്കുന്ന മുതിർന്ന അംഗങ്ങളെ അഡ്വ.കെ.ഹരിദാസ് ആദരിച്ചു.

അംബായാഗത്തിന്റെ പ്രധാന ഒരുക്കങ്ങളിലൊന്നായ കലവറ നിറയ്ക്കലിലൂടെ യാഗശാലയിലേക്കും അന്നദാനത്തിനും ആവശ്യമായ സാധനങ്ങൾ ഭക്തജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നത് ഒക്ടോബർ 4-ന് തുടങ്ങും. ഓരോ കുടുംബത്തിനും തങ്ങളുടെ കഴിവനുസരിച്ച് സാധനങ്ങൾ സമർപ്പിച്ച് അംബായാഗത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

അരി, പഞ്ചസാര, വെളിച്ചെണ്ണ, പയർവർഗങ്ങൾ, തേങ്ങ, കാച്ചിൽ, നാളികേരം തുടങ്ങിയ ആവശ്യസാധനങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. വീടുകളിൽ നിന്നുള്ള ചെറിയൊരു സമർപ്പണം പോലും അംബായാഗത്തിന്റെ കൂട്ടായ്മയിലേക്ക് വലിയൊരു പങ്കാളിത്തമായി മാറുമെന്ന സന്ദേശത്തോടെയാണ് കലവറ നിറയ്ക്കലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒക്ടോബർ 4-ന് രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കുന്നതിനായി വാഹനങ്ങൾ എത്തുന്നതായും സംഘാടകർ അറിയിച്ചു. ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്നതിനാൽ യാഗശാല, അന്നദാനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 24-03-2024:Akshaya Lottery AK644

1st Prize Rs.7,000,000/- AP 175020 (KOTTAYAM) consolation Prize Rs.8,000/- AN 175020 AO 175020 AR 175020 AS 175020 AT 175020 AU 175020 AV 175020 AW175020 AX 175020...

തൊഴിലാളി ആത്മഹത്യ : വ്യാവസായിക വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല : വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവിന്റെ മണ്ഡലത്തിലെ ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി യിൽ പതിനൊന്നു  മാസമായി ശമ്പളം മുടങ്ങിയത് കാരണം തൊഴിലാളി പി.ഉണ്ണി ആത്മഹത്യ ചെയുവാനിടയായ സംഭവത്തിൽ സമാന...
- Advertisment -

Most Popular

- Advertisement -