Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം : ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്.ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ. പേര് മാറ്റാൻ സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദേശപ്രകാരമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കെഎംആർഎൽ വ്യക്തമാക്കി. പേര്...

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു : അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാർ തലകീഴായി മറിഞ്ഞു അഞ്ചുപേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കൊച്ചി എം.ജി റോഡിൽ പുലർച്ചെ 1.45നാണ് അപകടം...
- Advertisment -

Most Popular

- Advertisement -