Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsNationalനാഗ്പൂർ സംഘർഷം...

നാഗ്പൂർ സംഘർഷം : മുഖ്യ ആസൂത്രകൻ ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

നാഗ്പുര്‍ : നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്‌ ഫഹിം ഷമീം ഖാനാണ് അറസ്റ്റിലായത് .ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.നാഗ്പൂരിലെ രണ്ട് സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചത് ഫാഹിം ഷമീം ഖാനാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടന്നതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 17ന് നാഗ്പൂരിലെ ചിട്ട്നിസ് പാർക്ക് ഏരിയയിൽ നടന്ന സംഘർഷത്തിൽ വ്യാപക അക്രമവും തീവെപ്പും കല്ലേറും ഉണ്ടാകുകയും പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 60ലധികം പേർ അറസ്റ്റിലായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു

കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ  സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച...

വേനൽ കടുത്തു : കരിഞ്ഞുണങ്ങി വിളകൾ; രാസവള വിലവർധനവ് കർഷകർക്ക്  ഇരട്ടി പ്രഹരമായി

​പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും വേനൽ വറുതിയും കാരണം കാർഷിക മേഖല വൻ പ്രതിസന്ധിയിലേക്ക്. ആഴ്ചകളായി തുടരുന്ന കടുത്ത വെയിലും മഴയുടെ ലഭ്യതക്കുറവും മൂലം പ്രധാന വിളകളെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഇതിനു പുറമേ...
- Advertisment -

Most Popular

- Advertisement -